Tuesday, July 16, 2019

വിവേകാനന്ദൻ്റെ നിവേദിത, ഇന്ത്യയുടേയും...





ഏറെക്കുറെ വിസ്മൃതിയില്‍ പൂണ്ടുപോയൊരു ജീവിതമാണ് സിസ്റ്റര്‍ നിവേദിതയുടേത്. സ്വാമി വിവേകാനന്ദന്‍റെ പ്രിയപ്പെട്ട ശിഷ്യ. അദ്ദേഹത്തിനൊപ്പം ഓർക്കപ്പെടേണ്ട ഒരു സന്യാസിനി പക്ഷേ സ്വന്തന്ത്രാനന്തര ഇന്ത്യയില്‍ വിസ്മരിക്കപ്പെടാതെ  പോയതെന്ത് കൊണ്ടാണ്? 

19-നൂറ്റാണ്ടിന്റെ അവസാനത്തില്‍ വിവേകാനന്ദൻ്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലേക്ക്‌ വന്ന മാര്‍ഗരെറ്റ് നോബിൾ  എന്ന അയര്‍ലണ്ടുകാരി ഇന്ത്യക്കായി ചെയ്ത സേവനങ്ങളോ, സാമൂഹ്യ ഉന്നമന ശ്രമങ്ങളോ അതിന്‍റെ പ്രാധാന്യത്തില്‍ രേഖപ്പെടുത്തുവാന്‍ നമ്മുക്ക് ആകാതെ പോയതെന്ത് കൊണ്ടാണ്? സ്വാമി വിവേകാനന്ദന്റെ തണലില്‍ അവര്‍ ഒതുങ്ങിപ്പോയതാണോ, അതോ പാശ്ചാത്ത്യയായത് കൊണ്ട് അവരുടെ ചിന്തയിലെ ഔന്നത്ത്യം അംഗീകരിക്കാന്‍ ഇന്ത്യന്‍ മനസുകള്‍ക്ക് ആകാതെ പോയതാണോ? 

അത്തരം അന്വേഷണമാണ് രേബ സോമിനെ സിസ്റ്റര്‍ നിവേദിത പിന്നിട്ടു പോയ കാലടികള്‍ പിന്തുടരാന്‍ പ്രേരിപ്പിച്ചതും, 'മര്‍ഗോറ്റ്: സിസ്റ്റര്‍ നിവേദിത ഓഫ് സ്വാമി വിവേകാനന്ദ' എന്ന ജീവചരിത്ര പുസ്തകത്തില്‍ എത്തിക്കുകയും ചെയ്തത്. 

'മര്‍ഗോറ്റ്: സിസ്റ്റര്‍ നിവേദിത ഓഫ് സ്വാമി വിവേകാനന്ദ'


ഗഹനവും, സുദീപ്തവും, ആസ്വാദ്യകരവുമാണ് ഈ പുസ്തകം. ആവരണങ്ങളില്‍ പെട്ട് പൂതലിച്ച് പോകാത്ത ഒന്ന്‍.മാത്രവുമല്ല, ഈ രചന  പുറത്തു വരുന്നത് സിസ്റ്റര്‍ നിവേദിതയുടെ 150 ജനമ്ദിന വര്‍ഷത്തിലാണന്ന പ്രത്യേകത കൂടിയുണ്ട്. 

അവരുടെ ചിന്തകളെ, വികാര വിചാരങ്ങളെ, സന്ദേഹങ്ങളെ ഒക്കെ മനുഷ്യപക്ഷത്ത് നിന്ന് നോക്കി കാണുന്നുണ്ട് ഈ പുസ്തകം. ജീവചരിത്രങ്ങള്‍ "അസാധാരണങ്ങളായ" വ്യക്തിത്വങ്ങളെ മെനയുന്ന ഇക്കാലത്ത് രേബയുടെ ഈ പുസ്തകം സിസ്റ്റര്‍ നിവേദിതയെ നിക്ഷ്പക്ഷ വീക്ഷണത്തില്‍ വിവരിക്കുന്നത് തന്നെ അത്യാഹ്ലാദകരമാണ്. 

ഇന്ത്യയില്‍ ഉണ്ടായിരുന്നു കാലയളവില്‍ സിസ്റ്റര്‍ നിവേദിത തന്റെ കൂട്ടുകാര്‍ക്കെഴുതിയ 800 ഓളം കത്തുകളെ  ആധാരപെടുത്തിയാണ് രേബ ഈ പുസ്തകം എഴുതിയിരിക്കുന്നത്. 

സിസ്റ്റര്‍ നിവേദിതയുടെ ജീവിതത്തെ ഇത്ര സമഗ്രതയില്‍ കാണുന്ന ഒരു സാഹിത്യസംരഭം ഇന്ത്യയിലെ ഒരു ഭാഷയിലും ഇതിന് മുന്‍പ്  ഉണ്ടായിട്ടില്ല. 2013 ല്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍  കൌണ്‍സില്‍ ഫോര്‍ കള്‍ച്ചരല്‍ റിലേഷന്‍സ് മേധാവിയായിരുന്ന കാലത്തായിരുന്നു രേബ ഇത്തരം ഒരു ഉദ്യമത്തിലേക്ക് വരുന്നത്. ഏറെ അധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക് ഈ പുസ്തകത്തിന്‌ ആധാരമായ പല വസ്തുതകകളും തേടി പിടിക്കാന്‍. ചിലവയൊക്കെ അവരെ തേടി എത്തി എന്ന കൌതുകവും രേബ ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പങ്ക് വെക്കുന്നുണ്ട്. 

1898-ലെ ഒരു തണുത്ത പ്രഭാതത്തില്‍ ലണ്ടനിലെ തില്‍സ്ബറി ജെട്ടിയില്‍ നിന്ന് ഉടയോരെയെല്ലാം കണ്ണീരില്‍ നനയിച്ച് കൊണ്ട് എസ് എസ് മോമ്പസയില്‍ ഇന്ത്യയിലേക്ക്‌ എത്തിയ മര്‍ഗോട്ടിന് നേരിടേണ്ടി വന്നത്  സ്നേഹസ്മൃണമോ, അനുതാപപൂര്‍ണമോ ആയ ഒരു സ്വീകരണമല്ല.  വെളുത്ത വര്‍ഗക്കാരിയുടെ ഇന്ത്യന്‍ സ്നേഹം കപടമെന്നേ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് ബംഗാളികള്‍ ആദ്യം കരുതിയിരുന്നുള്ളൂ.

ബംഗാള്‍ അന്ന് സ്വന്തന്ത്രിയ സമര രാഷ്ട്രീയതിന്റെ തിളമറിചിലില്‍ വേവുകയായിരുന്നു. രാജ്യസ്വാന്തത്ര്യതിനായി ആത്മസമര്‍പ്പണത്തിന്റെ പാത ഇന്ത്യന്‍ യുവത്വം സ്വീകരിക്കണം എന്നതായിരുന്നു സ്വാമി വിവേകാനന്ദന്റെ ആഹ്വാനം. എന്നാല്‍ മറ്റൊരു ദിശയില്‍  ബ്രഹ്മ സമാജ്  പ്രസ്ഥാനം ജനങ്ങളെ മതത്തിന്‍റെയും, സാമൂഹ്യ ദുരാചാരങ്ങളില്‍ നിന്ന് നിര്‍ധാരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രതരായിരുന്നു.  ഈ രണ്ടു ധാരകള്‍ പരസ്പ്പരം കലഹിക്കുന്ന    ബംഗാളിന്റെ ഭൂമികയില്ലേക്കാണ   നിവേദിത കടന്ന് വന്നത്. 


സ്ത്രീകളുടെ ഉന്നമന്നം വിദ്യാഭ്യാസത്തിലൂടെ  സാധ്യമാക്കണം എന്നതായിരുന്നു അവരുടെ ശ്രമവും, ലക്ഷ്യവും. ഇംഗ്ലണ്ടിലും അവര്‍ ശ്രമിച്ചത്‌ അതായിരുന്നു.  വിവേകാനന്ദന്‍ അവരെ ഇന്ത്യയിലേക്ക്‌ ക്ഷണിക്കുന്നതും അത്തരം ഒരു ഉദ്യമം മനസ്സില്‍ കണ്ടു കൊണ്ടാണ്. ഇന്ത്യന്‍ ഹൈന്ദവ സംസ്കാരത്തേയും അതിന്റെ ആത്മീയപരിസരങ്ങളെ കുറിച്ചു ദീര്‍ഘമായി എഴുതുകയും പ്രസംങ്ങിക്കുകയും   ചെയ്തു. 


ബ്രിട്ടീഷ്‌ ഭരണത്തില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതയില്‍ നിന്ന് സ്നേഹവും, പരിഗണനയും അവര്‍ നേടിയത് ആ ജനതയുടെ സങ്കടങ്ങല്‍ക്കൊപ്പം നടന്ന് കൊണ്ടായിരുന്നു. കേവലം കൌതുകത്തില്‍ തുടങ്ങിയ ബന്ധം വിവേകാനന്ദനിലൂടെ ഇന്ത്യന്‍ സ്നേഹമായി പരിണമിച്ചു. 
വിവേകാനന്ദന്‍ അവര്‍ക്ക് പ്രഭുവും, പിതാവും ആയിരുന്നുവെങ്കില്‍ ടാഗോരിനോട് ഉണ്ടായിരുന്നത് അദമ്യമായ സ്നേഹവും, ബഹുമാനവുമായിരുന്നു. 

സിസ്റ്റർ നിവേദിത 

ആദ്യമൊക്കെ നിവേദിത ഉയര്‍ത്തിപിടിച്ച ദേശീയബോധത്തെ ടാഗോര്‍ നിരസിക്കുകയാണ് ഉണ്ടായത്. പിന്നീട ടാഗോര്‍ തന്നെ മനസിലാക്കുന്നുണ്ട്‌ അവര്‍ ഉയര്‍ത്തി കൊണ്ട് വന്ന ദേശീയതാ ബോധം അകമേ ഉരവം കൊണ്ട ഒന്നാണ് എന്നും, അത് ഇന്ത്യന്‍ അഖണ്ടതയില്‍ ഊന്നിയിട്ടുല്ലതാണ് എന്നും . അതിന് ബ്രിട്ടീഷ്‌കാര്‍ പൊതിഞ്ഞ് മിനുക്കിയെടുത്ത വ്യജബോധ്യത്തിലെ നിന്ന് ഉണ്ടായതല്ല എന്നും .  ഇന്ത്യയുടെ പൈതൃകത്തെ, വൈവിധ്യമാര്‍ന്ന സംസ്കാരത്തെ, ശാസ്ത്രവബോധത്തെ ഒക്കെ പിന്‍പറ്റിയാണ് നിവേദിത തന്റെ ദേശീയ ബോധം മെനഞ്ഞത്.
ഈ തിരിച്ചറിവില്‍ നിന്നാണ്  'ഭോഗിനി നിവേദിത' എന്ന പേരില്‍ ടാഗോര്‍ ഒരു ലേഖനം എഴുത്തിയത്. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. 

"നിവേദിതയുടെ ധാര്‍ഷ്ട്യം തെല്ലൊന്നുമല്ല എന്നെ ചോടിപിചിട്ടുളത് എന്നിരുന്നാലും അവര്‍  ഈ സമൂഹത്തിന് ചെയ്ത സേവനം അവഗണിക്കാന്‍ പറ്റാത്തതാണ്.  നിവേദിതയെ കേവലം ഒരു ഹിന്ദു സന്യാസിനി ആയല്ല കാണേണ്ടതും മാനിക്കെണ്ടതും  മറിച്ച് ഒരു മനുഷ്യനായി കണ്ടു വേണം. അവര്‍ ഒരേസമയം ചിന്തിന്ക്കുകയും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന്നു.
അവരുടെ ഉള്ളിലെ സ്നേഹം തരിമ്പ്‌ പോലും ചോരാതെ ഈ  സമൂഹത്തിനായി വിളമ്പിയിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ ലോകമാതാ എന്ന നാമത്തിന് അര്‍ഹയാണ്."

പക്ഷേ വിവേകാനന്ദന്‍ നിവേദിതയുടെ ടാഗോര്‍ സ്നേഹത്തെ വിലക്കുന്നുണ്ട്. ടാഗോറിന്റെ കുടുംബം അശ്ലീല വിഷം കൊണ്ട് ബംഗാളിനെ മലീമാസമാക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ടാഗോര്‍ കവിതകളിലെ പ്രണയവും, കാല്‍പ്പനികതയും യുവത്വങ്ങള്‍ വഴി പിഴപ്പിക്കുന്നു എന്നും ഒരു മതം അദ്ദേഹത്തിന് ഉണ്ടായിരുന്നു. .

പക്ഷേ അവര്‍ രഹസ്യമായി തന്നെ ടാഗോറിനെ ആരാധിച്ചു. ഒഴിവുള്ള ദിവസങ്ങള്‍ അവിടെ ചിലവിടാന്‍ ആഗ്രഹിച്ചത്‌ ടാഗോറിന്റെ ഭവനത്തില്‍ സംഗീതത്തിനും, കവിതക്കും അതിലുപരി ആശയവിനിമയത്തിനും അനന്തസധ്യതങ്കല്‍ ഉണ്ട് എന്നേ തിരിച്ചറിവില്‍ ആണ്. 
അക്കാലത്തെ സ്വന്തത്രിയ സമര പ്രമുഖന്മാരായ ഗോപാലകൃഷ്ണ ഗോഖലെ, ആരോബിന്ദ് ഘോഷ് തുടങ്ങിയവരുമായ് ആശയ സംവാദങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നോബേല്‍ ജേതാവ് ജെ സി ബോസിന്റെ ഉയര്‍ച്ചയില്‍ പ്രധാന പങ്കും അവര്‍ വഹിച്ചു. 

രേബ സോം 


അഭാനിന്ദ്രനാഥ്ടാഗോര്‍ തന്റെ പ്രശസ്ഥമായ 'ഭാരത മത' പെയിന്റിംങ്ങിനു നിദാനമായത് അവര്‍ തന്നെ. 

ജീവചരിത്രങ്ങളുടെ  സമീപകാല ചരിത്ര പരിശോധിച്ചാല്‍, ഏറെ വേറിട്ട് നില്‍ക്കും ഈ പുസ്തകം. ഒരു പക്ഷേ ഇന്ത്യക്കായി, അതിന്‍റെ ആത്മീയ സാംസ്‌കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഈ സന്യസിനിയേയും അവരാല്‍ ബന്ധപെട്ടു കിടക്കുന്ന സംഭവങ്ങളെയും വ്യക്തികളേയും സൂതാര്യമായ നോക്കി കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു മികച്ച പുസ്തകം. 


വിവേകാനന്ദൻ്റെ നിവേദിത, ഇന്ത്യയുടേയും...

ഏറെക്കുറെ വിസ്മൃതിയില്‍ പൂണ്ടുപോയൊരു ജീവിതമാണ് സിസ്റ്റര്‍ നിവേദിതയുടേത് . സ്വാമി വിവേകാനന്ദന്‍റെ പ്രിയപ്പെട്ട ശിഷ്യ. അദ്ദേഹത്തിനൊപ്പം ഓ...